Alt Image
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കുംചൈന വിട്ട് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക്1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിഇന്ത്യ-യുഎസ് ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകുംസീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

ഡൽഹി: കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്‌മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയിൽ നൽകുന്ന സ്വർണ വായ്പകൾ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് നടപടി.

നബാർഡ് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. സഹകരണ ബാങ്കുകൾ ഇതര സഹകരണ സംഘങ്ങളിൽ ഓഹരി കൈവശം വയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആർബിഐ ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് തിരിച്ചടവ് രീതിയിൽ അനുവദിക്കാവുന്ന സ്വർണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആർബിഐ നിർദേശങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ആർബിഐ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണ് പിഴ ചുമത്തിയത്.

X
Top