ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പണയ വായ്‌പകളിൽ ഗണ്യമായ കുതിച്ചു ചാട്ടമെന്ന് സിബിൽ റിപ്പോര്‍ട്ട്

കൊച്ചി: രാജ്യത്തെ ഉല്‍സവ കാലത്തിനു തുടര്‍ച്ചയായി ചെറുകിട വായ്‌പകളുടെ കാര്യത്തില്‍ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടായതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്‌പാ വിപണി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ വില ഉയര്‍ന്നത് സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്കാണ് വഴി തുറന്നത്.

ആദ്യമായി വായ്‌പകള്‍ എടുക്കുന്ന യുവാക്കളുടെ തോതിലും വര്‍ധനവുണ്ട്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, പേഴ്‌സണല്‍ വായ്പകള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളവര്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ചരക്കു സേവന നികുതി പരിഷ്ക്കരണം അടക്കമുള്ളവ ചെറുകിട വായ്പകള്‍ ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കണ്‍സ്യൂമര്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് സൂചിക 2024 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തിലെ 97 പോയിന്‍റില്‍ നിന്ന് 2025 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 102 പോയിന്‍റായാണ് ഉയര്‍ന്നത്.

വായ്‌പാ വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്ന് റിപോര്‍ട്ടിനെ കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു. വായ്പകളുടെ കാര്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ വര്‍ധനവ് ഇന്ത്യന്‍ വായ്പാ വിപണിയുടെ ശക്തിയും പക്വതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗത്തിന്‍റെ കാര്യത്തിലുണ്ടായ വര്‍ധനവിന്‍റെ ഫലമായി ആദ്യമായി വായ്പ എടുക്കുന്നവരുടെ കാര്യത്തില്‍ ഏഴു ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ആഗോള തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വര്‍ണ വായ്പകള്‍ ഗണ്യമായി ഉയര്‍ന്നതും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ്.

X
Top