നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

7 ഐടിആർ ഫോമുകൾ വിജ്ഞാപനം ചെയ്തു; റിട്ടേൺ ഫയൽ ചെയ്യാം ജൂലൈ 31 വരെ

ന്യൂഡൽഹി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട ഏഴ് ആദായനികുതി റിട്ടേൺ ഫോമുകളും കേന്ദ്ര ആദായനികുതിവകുപ്പ് വിജ്ഞാപനം ചെയ്തു. വകുപ്പിന്റെ വെബ്സൈറ്റിൽ ഫോമുകൾ ലഭ്യമാകുന്നതോടെ 2025–26 വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട റിട്ടേണുകൾ ഫയൽ ചെയ്യാം.

ജൂലൈ 31 ആണ് അവസാന തീയതി. ഈ റിട്ടേണുകൾ 1961ലെ നിയമമനുസരിച്ച് തന്നെയായിരിക്കും. പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിലാകുന്നത്. അടുത്ത വർഷത്തെ റിട്ടേണുകൾ പുതിയ നിയമമനുസരിച്ചായിരിക്കും.

കഴിഞ്ഞ വർഷം ഏപ്രിൽ 30നാണ് ഫോമുകൾ വിജ്ഞാപനം ചെയ്തത്. ഉദ്യോഗസ്ഥർ പുതിയ ആദായനികുതി ബില്ലിന്റെ തിരക്കുകളിലായതിനാലാണ് കഴിഞ്ഞ വർഷം വൈകിയത്.

X
Top