കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

2 വർഷമായി ആർബിഐയുടെ കണ്ണ് പേടിഎമ്മിന് പിന്നാലെ

മയമെടുത്ത് ഓരോ പടികളും നടന്ന് കയറി തന്നെ വന്ന വളർച്ചയാണ് പേടിഎമ്മിന്റേത്. 2000 ത്തിൽ അന്നത്തെ 8 ലക്ഷം രൂപയ്ക്കാണ് വിജയ് ശേഖർ ശർമ്മ പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് സ്ഥാപിക്കുന്നത്. അത് ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി 2010ലാണ് പേടിഎം എന്ന ബ്രാൻഡിംഗിലേക്ക് നീങ്ങുന്നത്.

2 മില്യൺ ഡോളറിൻ്റെ പ്രാരംഭ നിക്ഷേപത്തോടെയാണ് ‘മൊബൈൽ വഴി പണമടയ്ക്കുക’ എന്ന ആശയത്തെിന്റെ ചുരുക്കെഴുത്തായ പേടിഎം ആരംഭിക്കുന്നത്. പ്രീപെയ്ഡ് മൊബൈൽ റീചാർജ്, ടിഡിഎച്ച് റീചാർജുകളാണ് പേടിഎമ്മിന്റെ ആദ്യ ബിസിനസുകൾ.

2014-ൽ പേടിഎം വാലറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ വാലറ്റുകളിൽ ഒന്നായി മാറി. ഓൺലൈൻ ഷോപ്പിംഗും ടിക്കറ്റിംഗും അടക്കം നൽകി ഇ-കൊമേഴ്‌സ് ഇടത്തിലേക്കും പേടിഎം എത്തി.

2016ൽ നോട്ട് നിരോധനത്തോടെ ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നതോടെ പേടിഎമ്മിന്റെ തലവര മാറി. 2017 ൽ പേടിഎം പേയ്മെന്റ് ബാങ്കിന് ലൈസൻസും ലഭിച്ചതോടെ മറ്റു പേയ്മെന്റ് ആപ്പുകളിൽ നിന്ന് മാറി ബിസിനസ് വിപുലീകരിക്കാൻ പേടിഎമ്മിനായി.

ബാങ്കിംഗ് ലൈസൻസ് നേടിയ ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശ പാലിക്കാൻ സാധിക്കാത്തത് പേടിഎം പെയ്മെന്റ് ബാങ്കിന്റെ ചരിത്രത്തിൽ കാണാം. ഈ വീഴ്ചകളുടെ തുടർച്ചയാണ് പെയ്മെന്റ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണം.

ഫെബ്രുവരി 29 മുതൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും പേയ്‌മെൻ്റുകൾ പ്രോസസ്സ് ചെയ്യുന്നതും ഉൾപ്പെടുന്ന എല്ലാ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐയുടെ വിലക്കുണ്ട്.

സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടും എക്സ്റ്റേർൺൽ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ആർബിഐ നടപടി.

നടപടി എന്തിന് ?
രണ്ട് വർഷം മുൻപ് തന്നെ കമ്പനിയുടെ പേയ്‌മെൻ്റ് ആപ്പും ബാങ്കിംഗ് വിഭാഗവും തമ്മിലുള്ള ഇടപാടുകളിൽ റിസർവ് ബാങ്ക് ചൂണ്ടികാട്ടിയിരുന്നു എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.

പേടിഎം പേയ്‌മെൻ്റ് ബാങ്കും പേടിഎമ്മും തമ്മിലുള്ള പണവും ഡാറ്റാ ട്രാഫിക്കും സംബന്ധിച്ച ആശങ്കകൾ ആർബിഐ ഓഡിറ്റ് ഫ്ലാഗ് ചെയ്‌തതായി റിപ്പോർട്ട് ചെയ്‌തെങ്കിലും അവ പരിഹരിക്കപ്പെട്ടില്ല.

പേയ്ടിഎമ്മിന്റെ ഐടി സംവിധാനം കര്‍ശനമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ആര്‍ബിഐ 2022 മാര്‍ച്ചില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി സംവിധാനത്തിലെ പോരായ്‌മകള്‍ മൂലം പുതിയ ഉഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പേടിഎമ്മിനെ അന്നു തന്നെ റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തുന്നു.

2022 മാർച്ചിൽ പേയ്മെന്റ് ബാങ്കിന് സൂപ്പർവൈസറി നിയന്ത്രണം ആർബിഐ ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ഉടൻ നിർത്തി സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താൻ എക്സ്റ്റേൺൽ ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ബാങ്കിനോട് ആർബിഐ നിർദ്ദേശിച്ചിരുന്നു.

ഓഡിറ്റ് റിപ്പോർട്ട് ലഭ്യമായതിന് ശേഷം ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ ബാങ്കിൻ്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്ന് ആർബിഐ കണ്ടെത്തി. 2023 ഒക്ടോബറോടെ, കെവൈസി മാനദണ്ഡങ്ങൾ തുടർച്ചയായി പാലിക്കാത്തതിന് ആർബിഐ 5.39 കോടി രൂപ പിഴ ചുമത്തി.

കഴിഞ്ഞ ഡിസംബറില്‍ ഉപഭോക്തൃ വായ്‌പകളുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്‌ പേടിഎമ്മിന്‌ 50,000 രൂപയില്‍ താഴെയുള്ള വായ്‌പകളുടെ വിതരണം കുറയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കേണ്ടി വന്നു.

ഒരു മാസത്തിനു ശേഷം റിസര്‍വ്‌ ബാങ്കിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി 29നു ശേഷം പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവിങ്സ്-കറന്റ്‌ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്‌ടാഗ്‌ എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ല.

പേയ്മെന്റ്‌സ്‌ ബാങ്ക്‌ ലൈസന്‍സ്‌ റദ്ദ് ചെയ്യുന്ന കാര്യം ആര്‍ബിഐയുടെ പരിഗണനയിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. റിസര്‍വ്‌ ബാങ്കിന്റെ അടുത്ത നടപടി കൂടി വന്നതോടെ കമ്പനിയുടെ ബിസിനസ്‌ തന്നെ പ്രതിസന്ധിയിലായി.

പേടിഎം ഇനി എന്ത് ചെയ്യും
പേടിഎം നേരിടാൻ പോകുന്ന പ്രശ്നങ്ങളിൽ ആദ്യത്തേത് അസ്ഥിത്വം നഷ്ടമാകുന്നു എന്നതാണ് പേയ്‌മെൻ്റ് ബാങ്ക് ഇല്ലാതെ പേടിഎമ്മിന് നിലവിലെ ബിസിനസുകൾ തുടരാൻ സാധിക്കില്ല.

ഈ ഘട്ടത്തിൽ ഫോൺപേ, ഗൂഗിൾ പേ പോലുള്ള പെയ്മെന്റ് ആപ്പ് മാത്രമായി പേടിഎം ചുരുങ്ങും. പേടിഎം വാലറ്റ് വാഗ്ദാനം ചെയ്തിരുന്ന നേട്ടം ഇല്ലാതകുമെന്ന് ചുരുക്ം.

വർഷത്തിൽ പേടിഎമ്മിന് പ്രവർത്തന ലാഭത്തിൽ 300- 500 കോടി രൂപ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഷ്ടമാകുന്നതിനൊപ്പം ഉപഭോക്തൃ അടിത്തറയെയും നിയന്ത്രണം ബാധിക്കും.

ഉപഭോക്താക്കൾ നഷ്ടപ്പെടും?
90 ദശലക്ഷം വാലറ്റ് ഉപയോക്താക്കളും 58 ദശലക്ഷം ഫാസ്‌ടാഗ് ഉപയോക്താക്കളുമുള്ള പേടിഎം വാലറ്റ് ബിസിനസിലെ മാർക്കറ്റ് ലീഡറാണ്.

ഫാസ്‌ടാഗ് വിഭാഗത്തിൽ 17 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. ഈ ബിസിനസുകളുടെ മാർജിൻ സംഭാവന വലിയ അളവിലില്ലെങ്കിലും മറ്റു ആപ്പുകളിൽ നിന്ന് പേടിഎമ്മിനെ വ്യത്യസ്തമാക്കുന്നത് ഉപഭോക്താക്കളുടെ പ്രത്യേകതയാണ്.

പേടിഎം പേയ്‌മെൻ്റ് ബാങ്ക് വഴിയാണ് പേടിഎം ഈ ബിസിനസുകൾ കൈകാര്യം ചെയ്തത്. നിരോധനത്തിന് ശേഷം, നിലവിലുള്ള ഉപയോക്താക്കളുടെ നിലനിർത്താൻ പേടിഎമ്മിന് ഇവരെ മറ്റു ബാങ്കുകളിലേക്ക് മാറ്റേണ്ടി വരും.

ഉത്പ്പന്നം വിറ്റിരുന്ന അവസ്ഥയിൽ നിന്ന് വെറും വിതരണക്കാരനായി പേടിഎം ചുരുങ്ങുന്നു എന്നർഥം. ഇത് സാമ്പത്തികത്തിനൊപ്പം ഉപഭോക്തൃ അടിത്തറയെയുംബാധിക്കും.

പേടിഎം പേയ്‌മെൻ്റ് ബാങ്ക് ഡൊമെയ്ൻ ഉപയോഗിച്ച് നൽകിയ യുപിഐ ഐഡികളുടെ ഡൊമെയ്ൻ നാമം മറ്റേണ്ടതായി വരും. ഇവിടെ ഏകദേശം 15 ശതമാനം പേടിഎം വ്യാപാരികൾ പേടിഎം പേയ്‌മെൻ്റ് ബാങ്കുമായാണ് ഇടപാട് നടത്തുന്നത്.

ഇതിലെ ഇടപാടുകൾ നിയന്ത്രണം വരുമ്പോൾ ഈ ഉപഭോക്താക്കൾക്ക് മറ്റു ബാങ്കുകളിലേക്ക് ചേക്കേറേണ്ടി വരും.

ചെറുകിട ബിസിനസ് അവസരങ്ങൾക്കായി കാത്തിരിക്കുന്ന ബാങ്കുകൾ ഇത് രണ്ട് കൈകളും നീട്ടി സ്വീകരിക്കുമെന്നുറപ്പ്.

X
Top