യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ജാഗ്രതയോടെയുള്ള സമീപനം, പ്രതീക്ഷ

മുംബൈ: നിരവധി ഘടകങ്ങളാണ് ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ അഞ്ചാം പ്രതിമാസ നേട്ടത്തിലേയ്ക്ക് നയിച്ചത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു.ആഗോള കേന്ദ്രബാങ്കുകള്‍ കടുത്ത നിലപാട് കൈക്കൊള്ളുന്നതാണ് കാരണം.

മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുന്നത് സാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചേയ്ക്കാം. പണപ്പെരുപ്പ ഉയര്‍ച്ചയും ചില ബ്ലൂ ചിപ്പ് സ്ഥാപനങ്ങളുടെ മോശം ഒന്നാംപാദ പ്രകടനവും ഭീഷണിയാണ്. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) നിക്ഷേപം പിന്‍വലിക്കുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.

ഓട്ടോ, പിഎംഐ ഡാറ്റ ഉള്‍പ്പെടെ നിരവധി പ്രധാന പ്രതിമാസ കണക്കുകള്‍ക്ക് ആകാംക്ഷ പൂര്‍വ്വം കാത്തിരിക്കുകയാണ് വിപണി.കൂടാതെ, ജൂലൈയിലെ ഉപഭോക്തൃ വില പണപ്പെരുപ്പ കണക്കുകള്‍ നിര്‍ണ്ണായകമാകും. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂലൈയില്‍ പണപ്പെരുപ്പം 6 ശതമാനം കവിയും.

മാത്രമല്ല,വരും പാദത്തില്‍ വില സമ്മര്‍ദ്ദം തുടരുകയും ചെയ്യും. ഓഗസ്റ്റിലും പണപ്പെരുപ്പം ആറ് ശതമാനത്തിനടുത്ത് തുടരുമെന്നാണ് പ്രവചനം.

X
Top