
കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. നവംബര്‍ 7 വരെ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം.
ഐപിഒയിലൂടെ 463 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 390.7 കോടി രൂപയുടെ പുതിയ ഓഹരികളാണ് വില്‍ക്കുന്നത്.
മൂന്ന് പ്രധാന ഓഹരി ഉടമകളുടെ കൈവശമുള്ള 72.3 കോടി രൂപയുടെ ഓഹരികളും ഐപിഒയിലൂടെ വിറ്റഴിക്കും. മുഖ്യ പ്രൊമോട്ടറായ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ 49.26 കോടി രൂപയുടെ ഓഹരികളും പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടേയും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടേയും കൈവശമുള്ള 23.04 കോടി രൂപയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്. ഇസാഫ് ജീവനക്കാര്‍ക്കായി 12.5 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഓഹരികളും മാറ്റിവച്ചിരിക്കുന്നു.
ഐപിഒയിലൂടെ സമാഹരിക്കുന്ന നിക്ഷേപത്തിന്റെ ഒരു ഭാഗം ബാങ്കിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് വളര്‍ച്ചയ്ക്കും വിനിയോഗിക്കും.
ഇന്ത്യയിലുടനീളം ഇസാഫ് ബാങ്കിന് 700 ശാഖകളും 767 കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളും 22 ബിസിനസ് കറസ്‌പോണ്ടന്റുകളും, 2116 ബാങ്കിങ് ഏജന്റുമാരും, 525 ബിസിനസ് ഫെസിലിറ്റേറ്റര്‍മാരും, 559 എടിമ്മുകളുമുണ്ട്. 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാന്നിധ്യമുണ്ട്.