പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങുന്നത്‌ കുറയുന്നു

മുംബൈ: ഏപ്രിലില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കരുതലോടെയുള്ള സമീപനമാണ്‌ സ്വീകരിച്ചത്‌.

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തത്തിലുള്ള ബൈ ടു സെല്‍ റേഷ്യോ 28 മാസത്തെ താഴ്‌ന്ന നിലവാരമായ 0.93ലെത്തി.

മ്യൂച്വല്‍ ഫണ്ടുകളുടെ ബൈ ടു സെല്‍ റോഷ്യോയുടെ ദീര്‍ഘകാല ശരാശരി 1.07 ആണ്‌. ഏപ്രിലില്‍ ഇതില്‍ നിന്നും താഴേക്ക്‌ പോയത്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങുന്നത്‌ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്‌.

ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 5171 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഓഹരി വിപണിയില്‍ നടത്തിയത്‌. കഴിഞ്ഞ എട്ട്‌ മാസത്തിനിടെ അവ ദ്വിതീയ വിപണിയില്‍ അറ്റവില്‍പ്പന നടത്തുന്നത്‌ ആദ്യമായാണ്‌. കഴിഞ്ഞ 26 മാസത്തിനിടെ രണ്ടു തവണ മാത്രമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റ വില്‍പ്പന നടത്തിയത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തത്തില്‍ 75,553 കോടി രൂപയുടെ ഓഹരികളാണ്‌ ഏപ്രിലില്‍ വാങ്ങിയത്‌. ഇത്‌ 21 മാസത്തെ താഴ്‌ന്ന നിലവാരമാണ്‌. കഴിഞ്ഞ നാല്‌ മാസവും അവ ഓഹരികള്‍ വാങ്ങാന്‍ ഒരു ലക്ഷം കോടി രൂപയിലേറെ ചെലവിട്ടിരുന്നു.

ഏപ്രിലില്‍ 80,724 കോടി രൂപയുടെ ഓഹരികളാണ്‌ അവ വിറ്റത്‌.

X
Top