ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ഇപാക്‌ ഡ്യൂറബ്‌ള്‍സ്‌ ഐപിഒ ജനുവരി 19 മുതല്‍

പാക്‌ ഡ്യൂറബ്‌ള്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി 19ന്‌ ആരംഭിക്കും. ഈ വര്‍ഷത്തെ മൂന്നാമത്തെ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയിരിക്കും ഇത്‌. ജനുവരി 23 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഐപിഒയുടെ ഇഷ്യു വില ഈയാഴ്‌ച പ്രഖ്യാപിക്കും.

400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ ഐപിഒ വഴി നടത്തുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി (ഒഎഫ്‌എസ്‌) നിലവിലുള്ള ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള 1.04 കോടി ഓഹരികളും വില്‍ക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഉത്തര്‍പ്രദേശ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇപാക്‌ ഡ്യൂറബ്‌ള്‍സ്‌ ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധനവിപുലീകരണത്തിനും കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും വിനിയോഗിക്കും.

X
Top