ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

“കയറ്റുമതിയിൽ അനന്ത സാധ്യതകൾ”
കേരള സ്പൈസ് കോൺഫറൻസ് സമാപിച്ചു

കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ അനന്തസാധ്യതകളാണ് ഇന്ത്യ അവശേഷിപ്പിക്കുന്നതെന്ന് കൊച്ചിയിൽ സമാപിച്ച കേരള സ്പൈസ് കോൺഫറൻസ് വിലയിരുത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ഘടകമാണ് രണ്ട് ദിവസം നീണ്ട സ്പൈസ് കോൺഫറൻസ് സംഘടിപ്പിച്ചത്.
ഇന്ത്യയുടെ സ്പൈസ് എക്സ്പോർട്ട് സർവകാല റെക്കോർഡിലാണ്. എന്നാൽ ആകെയുള്ള ഉല്പാദനത്തിൻ്റെ 14 ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. ആഗോള ഡിമാൻഡ് ഉയർന്ന് നിൽക്കുന്നു. കയറ്റുമതി സാധ്യതകൾ വിപുലമാണ്. മൂല്യവർധിത ഉല്പന്നങ്ങൾക്കാണ് അവസരങ്ങൾ ഏറെയുള്ളത്. കോവിഡാനന്തര സാഹചര്യങ്ങൾ പല വ്യവസായ മേഖലകളിലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. പ്രകൃതിദത്ത ഉല്പന്നങ്ങൾക്കുള്ള ആവശ്യകത ഉയർന്നിരിക്കുകയാണ്. ഈ അവസരം സുഗന്ധവ്യഞ്ജന കൃഷി, വ്യവസായ മേഖലകൾ വിനിയോഗിക്കണമെന്ന് സമ്മേളനം ഉദ്ബോധിപ്പിച്ചു.
സ്റ്റാർട്ടപ്പുകളെ എന്നപോലെ വ്യവസായ രംഗത്ത് നിലവിലുള്ള സംരംഭങ്ങളെയും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്ന് വ്യവസായ മന്ത്രി പി രാജീവ് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് വ്യക്തമാക്കി.
കർഷകർ, കാർഷിക സംഘടനകൾ, സർക്കാർ ഏജൻസികൾ, വ്യവസായ സംരംഭകർ, കയറ്റുമതിക്കാർ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും പങ്കാളിത്തത്തോടെയാണ് സിഐഐ സമ്മേളനം സംഘടിപ്പിച്ചത്.
സർക്കാർ സ്കീമുകൾ ഈ വ്യവസായത്തിൻ്റെ വളർച്ചാ ഘട്ടത്തിൽ വഹിച്ച നിർണായക പങ്ക് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വ്യവസായ, കൃഷി മേഖലയുമായി സർക്കാർ അർത്ഥവത്തായ പങ്കാളിത്തം ഇത്തരം പ്രത്യേക സ്കീമുകളിലൂടെ തുടരണമെന്ന് അവർ ആവശ്യപ്പെട്ടു. സുസ്ഥിരത, സുരക്ഷിത ഉപഭോഗം എന്നിവയെ സംബന്ധിച്ച വെല്ലുവിളികൾ ചർച്ചകളിൽ ഉന്നയിക്കപ്പെട്ടു. കോവിഡിന് ശേഷം ഉയർന്ന് വന്നിരിക്കുന്ന സാധ്യതകൾ കൾട്ടിവേഷൻ, സംസ്ക്കരണം, മൂല്യവർധന എന്നിവയിൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിർദേശം ഉയർന്നു. അതിവേഗം വളരുന്ന സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും ഈ മേഖല തയ്യാറാകണം. അക്കാദമിക് – ഇൻഡസ്ട്രി പങ്കുവയ്ക്കലുകൾ കൂടുതൽ ഫലപ്രദമാകണം. കയറ്റുമതി വർധിക്കുന്നതിനുള്ള വെല്ലുവിളികളും, അതിജീവിക്കുന്നതിനുള്ള വഴികളും ചർച്ചയായി.
340 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 6 സെഷനുകൾ നടന്നു. ഉല്പാദനം, വിപണി, വിപണനം, കയറ്റുമതി, സാങ്കേതിക വിദ്യ, സംസ്ക്കരണം, മൂല്യവർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
സിഐഐ കേരള ഘടകം ചെയർമാൻ ഡോ. ജീമോൻ കോര, സ്പൈസ് പാനൽ കൺവീനർ ചെറിയാൻ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി. കേരള സ്പൈസ് കോൺഫറൻസിൻ്റെ രണ്ടാം എഡീഷനാണ് പൂർത്തിയായത്.

X
Top