യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് പുറത്തുകടന്ന് ബിന്നി ബന്‍സാല്‍,ആക്‌സല്‍,ടൈഗര്‍ ഗ്ലോബല്‍ എന്നിവര്‍, നേടിയത് ബംപര്‍ വരുമാനം

ബെംഗളൂരു: സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍, കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ആക്‌സല്‍, യുഎസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവര്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നു. ഇവര്‍ തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തുകയായിരുന്നു. 2008 ല്‍ ആക്‌സലിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ 20 ശതമാനത്തിലധികം പങ്കാളിത്തമാണുണ്ടായിരുന്നത്.

2018 ല്‍ വാള്‍മാര്‍ട്ട്, സ്വന്തമാക്കുന്നതിന് മുന്‍പ് ആക്‌സല്‍ നിക്ഷേപം 6 ശതമാനമാക്കി കുറച്ചു.പിന്നീട് 1.1 ശതമാനം ഓഹരി നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് പൂര്‍ണ്ണമായും വിറ്റൊഴിഞ്ഞു. ഇത് വഴി ഏകദേശം 1.5-2 ബില്യണ്‍ ഡോളര്‍ സഞ്ചിത വരുമാനമാണ് ആക്‌സല്‍ നേടിയത്.

സമാനമായി, ടൈഗര്‍ ഗ്ലോബലിനും ന്യൂനപക്ഷ ഓഹരികളാണുണ്ടായിരുന്നത്.
ഇപ്പോള്‍ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ നേട്ടത്തോടെയാണ് ആഗോള നിക്ഷേപ സ്ഥാപനം ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നത്. ശേഷിക്കുന്ന ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തിയതോടെ ഏകദേശം 1-1.15 ബില്യണ്‍ ഡോളര്‍ സമ്പാദിക്കാന്‍ ബിന്നി ബന്‍സാലിനും സാധിച്ചു.

മറ്റൊരു സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ 2018 ല്‍ തന്നെ തന്റെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റിരുന്നു.

X
Top