Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

മസ്‌ക് സംഭാവനയായി നല്‍കിയത് 16,000 കോടി രൂപയുടെ ഓഹരികള്‍

ഇലോണ്‍ മസ്‌ക് 2022ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത് 195 കോടി ഡോളറാണ് (ഏകദേശം 16,000 കോടി രൂപ). ടെസ്‌ലയിലെ 11.6 കോടി ഓഹരികളാണ് മസ്ക് സംഭാവന ചെയ്തത്. എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് പണം ചെലവഴിച്ചതെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

മസ്‌ക് ഫൗണ്ടേഷനിലൂടെ ആകെ സമ്പാദ്യത്തിന്റെ പകുതിയോളം സംഭാവന ചെയ്യുമെന്ന് 2012ല്‍ മസ്‌ക് പ്രഖ്യാപിച്ചതാണ്. 2021ല്‍ 574 കോടി ഡോളര്‍ മസ്‌ക് സംഭാവന നല്‍കിയിരുന്നു.നിലവില്‍ ടെസ്‌ലയില്‍ 13 ശതമാനം ഓഹരി വിഹിതമാണ് മസ്‌കിനുള്ളത്.

സംഭാവന നല്‍കുന്ന ഓഹരികള്‍ക്ക് മൂലധന നേട്ട നികുതി നല്‍കേണ്ടതില്ല. അതുകൊണ്ട് തന്നെ ഓഹരി കൈമാറ്റം മസ്കിന് നേട്ടമാണെന്നാണ് മേഖലയിളളവരുടെ വിലയിരുത്തല്‍.

19,600 കോടി ഡോളറോളം ആസ്തിയുമായി ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ രണ്ടാമനാണ് മസ്‌ക്.

X
Top