8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായം 62 ശതമാനം ഉയര്‍ത്തി ഐഷര്‍ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സ് 740.84 കോടി രൂപയുടെ അറ്റാദായം ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തി. മുന്‍പാദത്തെ അപേക്ഷിച്ച് 62.41 ശതമാനം കൂടുതലാണിത്.

വരുമാനം 29.17 ശതമാനം ഉയര്‍ന്ന് 3721 കോടി രൂപയായിട്ടുണ്ട്. ആദ്യ ഒന്‍പത് മാസത്തെ സ്റ്റാന്റലോണ്‍ വില്‍പന അളവ് 6.09 ശതമാനം ഉയര്‍ന്ന് 4.16 ലക്ഷം യൂണിറ്റുകളായി.

എബിറ്റ മാര്‍ജിന്‍ 19.6 ശതമാനത്തില്‍ നിന്നും 23.9 ശതമാനമായി ഉയര്‍ന്നപ്പോള്‍ കാഷ് അറ്റ ഹാന്റ് 9120 കോടി രൂപയായി. നേരത്തെയിത് 7215 കോടി രൂപയായിരുന്നു.

അതേസമയം കമ്പനി ഓഹരി 2.37 ശതമാനം താഴ്ന്ന് 3175.70 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top