പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ലൈവ്-ലേണിംഗ് പ്ലാറ്റ്ഫോമായ സ്‌കോളയെ സ്വന്തമാക്കി ബ്രൈറ്റ്‌ചാംപ്‌സ്

മുംബൈ: ആശയവിനിമയവും ഇംഗ്ലീഷ് കഴിവുകളും വികസിപ്പിക്കുന്നതിനുള്ള തത്സമയ പഠന പ്ലാറ്റ്‌ഫോമായ സ്‌കോളയെ ഏറ്റെടുത്ത് എഡ്‌ടെക് സ്റ്റാർട്ടപ്പായ ബ്രൈറ്റ്‌ചാംപ്‌സ്. 15 മില്യൺ ഡോളറിന്റെ ഇടപാടിലാണ് ബ്രൈറ്റ്‌ചാംപ്‌സ് സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുത്തത്. K-12 വിദ്യാഭ്യാസ വിഭാഗത്തിലെ സാന്നിധ്യം വർധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ ബ്രൈറ്റ്‌ചാംപ്‌സിനെ സഹായിക്കും.

മുൻ ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുമാരായ ആദിത്യ ഗുപ്തയും നു ട്രാൻ ലെ താനും ചേർന്ന് 2019-ൽ സ്ഥാപിച്ച സ്കോള, ആശയവിനിമയം, പൊതു സംസാരം, നേതൃത്വം തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കുന്നതിന് 4-15 വയസ് പ്രായമുള്ള കുട്ടികൾക്ക് തത്സമയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. വിയറ്റ്‌നാം, തായ്‌ലൻഡ്, കൊറിയ, ജപ്പാൻ, മലേഷ്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സേവനം നൽകുന്നു.

അതേസമയം ഏറ്റെടുക്കൽ നടത്തിയ ബ്രൈറ്റ്‌ചാംപ്‌സിന് പ്രേംജി ഇൻവെസ്റ്റ്, ബീനെക്‌സ്റ്റ് തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പിന്തുണയുണ്ട്. കൂടാതെ കമ്പനിയുടെ നിലവിലെ മൂല്യം 650 മില്യൺ ഡോളറാണ്.

X
Top