2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മൃണാൾ താക്കൂർ ഇബിജി ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ

 കോഴിക്കോട്: ഇബിജി ഗ്രൂപ്പ് തങ്ങളുടെ പ്രീമിയം വെൽനസ് ബ്രാൻഡായ ‘കാൾട്ടൺ വെൽനസ്’-ൻ്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മൃണാൾ താക്കൂറിനെ പ്രഖ്യാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിയോടും മാനസിക ഉല്ലാസത്തോടും മൃണാൾ പുലർത്തുന്ന താത്പര്യമാണ് ഈ സഹകരണത്തിന് പിന്നിലെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു. വെൽനസ്-ഹോസ്‌പിറ്റാലിറ്റി രംഗത്ത് വലിയ മുന്നേറ്റമാണ് ഇബിജി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷത്തോടെ 250 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ  ഭാഗമായി മെട്രോ നഗരങ്ങളിലും ടിയർ-1 നഗരങ്ങളിലുമായി 20 മുതൽ 30 വരെ പുതിയ സ്‌പാകൾ ആരംഭിക്കും. കൂടാതെ ലക്ഷ്വറി റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ റിട്രീറ്റുകൾ, വെൽനസ് അധിഷ്ഠിത റെസിഡൻഷ്യൽ പ്രോജക്റ്റുകൾ എന്നിവയും ഗ്രൂപ്പിൻ്റെ പദ്ധതിയിലുണ്ട്. നിലവിൽ അഹമ്മദാബാദ്, ഇൻഡോർ, മണിപ്പാൽ എന്നിവിടങ്ങളിൽ കാൾട്ടൺ വെൽനസ് പദ്ധതികൾ പുരോഗമിക്കുകയാണ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വരും വർഷങ്ങളിൽ സേവനം വ്യാപിപ്പിക്കും. ആയുർവേദം, നാച്ചുറോപ്പതി, മൈൻഡ്‌ഫുൾനസ് തുടങ്ങിയവ സമന്വയിപ്പിച്ച് കൊണ്ടുള്ള ആധുനിക വെൽനസ് സംസ്കാരം ഇന്ത്യയിൽ വളർത്തുകയാണ് കാൾട്ടൺ വെൽനസിൻ്റെ ലക്ഷ്യം.

X
Top