അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

വിപണിയില്‍ മികച്ച തുടക്കം, നിഫ്റ്റി 17600 ന് മുകളില്‍

മുംബൈ: തുടര്‍ച്ചയായ ആറാം ദിനവും വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 123.22 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 59956.19 ലെവലിലും നിഫ്റ്റി 40 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 17639.20 ലെവലിലും വ്യാപാരം തുടരുന്നു.1649 ഓഹരികള്‍ മുന്നേറുമ്പോള്‍ 708 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

158 ഓഹരിവിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അദാനി എന്റര്‍പ്രൈസസ്,ടൈറ്റന്‍ കമ്പനി, ലാര്‍സണ്‍ ആന്റ് ടൗബ്രോ,ഒഎന്‍ജിസി എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഏഷ്യന്‍പെയിന്റ്‌സ്,മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബ്രിട്ടാനിയ,കോടക് മഹീന്ദ്ര നഷ്ടം നേരിടുന്നു.

വിപണി ഇന്‍ട്രാഡേ നേട്ടം കുറിയ്ക്കുമെന്ന് മേഹ്ത്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ്, പ്രശാന്ത് തപ്‌സെ വിലയിരുത്തി. ഏഷ്യന്‍ സൂചികകളുടെ ചുവടുപിടിച്ചാണ് സൂചികകള്‍ കുതിക്കുക. വിദേശ നിക്ഷേപകരുടെ വാങ്ങലും അടുത്തിടെ പുറത്തുവിട്ട മികച്ച സാമ്പത്തിക സൂചനകളും തുണയാകും.

സാങ്കേതികമായി, 17465-17475 ലെവലിലാണ് വാങ്ങല്‍. 18075-18101 ലെവലാണ് നിഫ്റ്റി ലക്ഷ്യംവയ്ക്കുന്നത്.

X
Top