Alt Image
വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆

യാത്രക്കാരുടെ എണ്ണം: 9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് വിമാനത്താവളം

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ  9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) റിപ്പോർട്ട്.

ലണ്ടനിലെ ഹീത്രോ ആണ് രണ്ടാമത്.  ആംസ്റ്റർഡാം, പാരിസ് എന്നിവയാണ് 3, 4  സ്ഥാനത്ത്. കഴിഞ്ഞ വർഷം 6.6 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ വന്നു പോയത്.

കോവിഡ് നിയന്ത്രണം പൂർണമായും നീങ്ങാത്ത 2021ൽ 2.91 കോടി ആളുകൾ വിമാനത്താവളം ഉപയോഗിച്ചു.  രാജ്യാന്തര മേളകൾക്കും ഉച്ചകോടികൾക്കും ദുബായ് ആതിഥ്യം വഹിക്കുന്നതിനാൽ  ഇക്കൊല്ലം സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകും.

ദുബായ് എയർഷോ, നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി (കോപ്28) എന്നിവ സഞ്ചാരികളെ കൂടുതലായി ആകർഷിച്ചേക്കും.

X
Top