അമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും

ഡ്രൈവിംങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞനിറം

തിരുവനന്തപുരം: മോട്ടോർ സൈക്കിൾ(Motor Cycle) ഒഴികെയുള്ള ഡ്രൈവിംങ് സ്കൂൾ വാഹനങ്ങൾക്ക്(Driving school vehicles) കളർ കോഡ് നിർബന്ധമാക്കി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി.

ആംബർ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്കൂൾ വാഹനങ്ങൾക്ക് നല്കുക.

ഒക്ടോബർ ഒന്നാം തിയതി മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരുത്തുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും മഞ്ഞനിറം അടിക്കുക. വാഹനത്തിന്റെ മുന്നിലെ ബോണറ്റിലും ബമ്പറിലും റിയറിലെ ഡോറിലും ബമ്പറിലുമായിരിക്കും മഞ്ഞനിറം നല്കുക. ഡ്രൈവിംങ് സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം നല്കുന്നത് റോഡ് സുരക്ഷ പരിഗണിച്ചാണെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും.

തിരക്കേറിയ റോഡുകളിലും മറ്റും ഡ്രൈവിംങ് പരിശീലനത്തിൻ ഇറങ്ങുന്ന വാഹനങ്ങളെ റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വേഗത്തില് തിരിച്ചറിയാൻ സഹായിക്കുന്നതിനു ഈ നിറംമാറ്റം വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇതിനൊപ്പം വാഹനത്തിൽ പരിചയകുറവുള്ള ഡ്രൈവർമാർ പരിശീലനാർഥിയായി എത്തുന്നതിനാൽ തന്നെ മറ്റ് ഡ്രൈവർമാരിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

6000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്കൂൾ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവിൽ ‘എൽ’ ബോർഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗ്ഗം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിംങ് സ്കൂൾ ഉടമകളും സർക്കാരുമായുണ്ടായിരുന്ന അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് കളർമാറ്റം എന്ന തീരുമാനം ഇറങ്ങുന്നത്.

X
Top