യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിവോ ₹2,217 കോടിയുടെ നികുതിവെട്ടിച്ചെന്ന് ഡിആർഐ

ന്യൂഡൽഹി: ചൈനീസ് മൊബൈൽഫോൺ നിർമ്മാതാക്കളായ വിവോ കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുടെ ഇന്ത്യാ വിഭാഗമായ വിവോ മൊബൈൽസ് ഇന്ത്യ 2,217 കോടി രൂപയുടെ ഇറക്കുമതി നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയതായി ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വ്യക്തമാക്കി.

ഇന്ത്യയിൽ നിർമ്മാണം, അസംബ്ലിംഗ്, മൊത്തവില്പന, ചില്ലറവില്പന, ആക്‌സസറി വില്പന തുടങ്ങിയ പ്രവർത്തനങ്ങൾ വിവോ നടത്തുന്നുണ്ട്. ചൈനയിൽ നിന്ന് നിർമ്മാണഘടകങ്ങൾ ഇറക്കുമതി ചെയ്യാൻ കമ്പനി തെറ്റായരേഖകൾ ചമച്ച്, അനധികൃതമായി നികുതിയിളവുകൾ നേടിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും ഡി.ആർ.ഐ നൽകി. സമാനരീതിയിൽ 4,403.88 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അടുത്തിടെ ഒപ്പോയ്ക്കും ഡി.ആർ.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

X
Top