Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഡിഎംഐ ഫിനാൻസ് 40 കോടി ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂർത്തിയാക്കി

കൊച്ചി: ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ ഡിഎംഐ ഫിനാന്‍സ് 40 കോടി യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി. മിറ്റ്‌സുബിഷി യുഎഫ്‌ജെ ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപ സമാഹരണം.

സുമിറ്റോമോ സിറ്റ്‌സുയി ട്രസ്റ്റ് ബാങ്ക് ഉൾപ്പെടെ നിലവിലെ നിക്ഷേപകരും പങ്കാളികളായി. പ്രാഥമിക, ദിദ്വീയ ഇടപാടുകളും ഈ നിക്ഷേപ റൗണ്ടില്‍ ഉള്‍പ്പെടും.

വ്യക്തിഗത, എംഎസ്എംഇ വായ്പകൾ, ഉപഭോക്തൃ സേവനം, കലക്ഷൻ ഉൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഡിഎംഐ ഫിനാൻസ്.

സാംസങ്, ഗൂഗിൾ പേ, എയർടെൽ തുടങ്ങിയവരുടെ എംബഡഡ് ഡിജിറ്റൽ ഫിനാൻസ് പങ്കാളി കൂടിയാണ് ഡിഎംഐ ഫിനാൻസ്.

X
Top