ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

എണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ന്യൂഡൽഹി: ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡോയില്‍) വിപണിവിലയില്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയുടെ വിപണി പിടിച്ചെടുത്തത്.

നിലവില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 40 ശതമാനം വിഹിതവുമായി ഒന്നാംസ്ഥാനത്തുമാണ് റഷ്യ.

ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സുകളായിരുന്ന ഇറാക്കും സൗദിയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ റഷ്യയുടെ ഡിസ്‌കൗണ്ട് ആയുധത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്നാക്കം പോയി. എന്നാലിപ്പോഴിതാ, റഷ്യയും മലക്കം മറിയുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ വെട്ടി പാതിയാക്കി. ഇപ്പോള്‍ നല്‍കുന്നത് ബാരലിന് 3-4 ഡോളര്‍ മാത്രം.

2023-24ന്റെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ റഷ്യയുടെ ഡിസ്‌കൗണ്ട് വഴി ഇന്ത്യ എണ്ണ ഇറക്കുമതിച്ചെലവില്‍ 580 കോടി ഡോളര്‍ ലാഭിച്ചിരുന്നു.

പടിപടിയായി ഡിസ്‌കൗണ്ട് കുറഞ്ഞുതുടങ്ങിയതോടെ സെപ്റ്റംബര്‍-ഫെബ്രുവരിയില്‍ നേട്ടം 200 കോടി ഡോളറിലേക്ക് ഇടിഞ്ഞുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) ചൂണ്ടിക്കാട്ടുന്നു.

2023-24ല്‍ ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യ ആകെ ചെലവിട്ടത് 9,610 കോടി ഡോളറാണ്.

നടപ്പുവര്‍ഷം (2024-25) ഇത് 10,000 കോടി മുതല്‍ 10,400 കോടി ഡോളര്‍ വരെ ആയേക്കാമെന്നും ഇക്ര വിലയിരുത്തുന്നു.

X
Top