രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆

കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഡിജിറ്റൽ ഫാസ്‌ടാഗ് ലോക്കൽ പാസ് സൗകര്യം വ്യാപിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിനും പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിലേക്ക് ഓൺലൈൻ ഫാസ്‌ടാഗ് ‘ലോക്കൽ പാസ്’ സൗകര്യം വ്യാപിപ്പിച്ചു.

രാജ്മാർഗ് യാത്ര മൊബൈൽ ആപ്പ് വഴി അർഹരായ യാത്രക്കാർക്ക് പ്രതിമാസ ലോക്കൽ പാസ് ഓൺലൈനായി എടുക്കുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ഇതോടെ ടോൾ പ്ലാസകളിൽ നേരിട്ടെത്തേണ്ടതും അനുബന്ധ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതുമായ സാഹചര്യം ഒഴിവാക്കാം.

ടോൾ പിരിവ് പ്രവർത്തനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, ദേശീയപാതയിലൂടെയുള്ള യാത്ര കൂടുതൽ സുഗമവും പൗരകേന്ദ്രീകൃതവുമാക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

2026 ജൂലൈയിൽ ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-II (UER-II)-ലുള്ള മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം ആരംഭിച്ചത്.

വിജയകരമായി നടപ്പാക്കിയതിനെ തുടർന്ന്, ഈ സൗകര്യം ഇപ്പോൾ രാജ്യത്തുടനീളമുള്ള 120-ലധികം ടോൾ പ്ലാസകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ രാജ്യത്തെ കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.

X
Top