രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆

ഇസാഫ് ബാങ്കിന് 160 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യം

കൊ​​​ച്ചി: തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് ന​​​ട​​​പ്പു​​​സാമ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ 160 കോ​​​ടി രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് അ​​​റ്റാ​​​ദാ​​​യം.

മു​​​ൻ​​​പാ​​​ദ​​​ത്തെ 80 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ര​​​ട്ടി​​​യാ​​​യാ​​​ണു വ​​​ള​​​ർ​​​ച്ച. മൊ​​​ത്തം വാ​​​യ്പ 25 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 23,934 കോ​​​ടി രൂ​​​പ​​​യും നി​​​ക്ഷേ​​​പം 24 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 28,466 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി. 32 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 15,377 കോ​​​ടി രൂ​​​പ​​​യാ​​​ണ് സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ 64 ശ​​​ത​​​മാ​​​ന​​​മാ​​​ണു സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ.

സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾ 10,000 കോ​​​ടി രൂ​​​പ ക​​​വി​​​ഞ്ഞു. മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ 134 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കാ​​​സ (ക​​​റ​​​ന്‍റ്: സേ​​​വിം​​​ഗ്സ്) 10 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 6,645 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ആ​​​റു ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ള​​​ർ​​​ച്ച. ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ- നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം 82 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഫ​​​ണ്ടു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ചെ​​​ല​​​വു​​​ നീ​​​ക്കി​​​യി​​​രി​​​പ്പ് മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 7.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.2 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി 2.8 ശ​​​ത​​​മാ​​​ന​​​മാ​​​യും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.3 ശ​​​ത​​​മാ​​​ന​​​മാ​​​യും മെ​​​ച്ച​​​പ്പെ​​​ട്ടു. പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം 43 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1175 കോ​​​ടി രൂ​​​പ​​​യാ​​​യി.

ബാ​​​ങ്കി​​​ന്‍റെ വ​​​രു​​​മാ​​​ന​​​വും ചെ​​​ല​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​പാ​​​തം മു​​​ൻ​​​ വ​​​ർ​​​ഷ​​​ത്തെ 82 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​ന്ന് 57.7 ശ​​​ത​​​മാ​​​ന​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ടു. പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭം 289 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​നേ​​​ടി 362 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ആ​​​സ്തി​​​വ​​​രു​​​മാ​​​നം 1.5 ശ​​​ത​​​മാ​​​ന​​​മാ​​​യും ഓ​​​ഹ​​​രി വ​​​രു​​​മാ​​​നം 26.5 ശ​​​ത​​​മാ​​​ന​​​മാ​​​യും നി​​​ല​​​നി​​​ർ​​​ത്തി. മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം 24.1 ശ​​​ത​​​മാ​​​ന​​​വും പ​​​ണ​​​ല​​​ഭ്യ​​​താ അ​​​നു​​​പാ​​​തം 141.5 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ്. അ​​​റ്റ ആ​​​സ്തി 2027 കോ​​​ടി രൂ​​​പ.

X
Top