രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

രാജ്യത്തെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്

ഹൈദരാബാദ്: രാജ്യത്തെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്. സെപ്റ്റംബറില്‍ 5.9 ശതമാനത്തിന്റെ ഇടിവാണ് ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ തേയില ഉല്‍പ്പാദനം 5.9 ശതമാനം കുറഞ്ഞ് 159.92 ദശലക്ഷം കിലോഗ്രാം ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 169.93 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ അസമില്‍ തേയില ഉത്പാദനം ഏതാണ്ട് 94.76 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. 2024 ലെ അതേ കാലയളവില്‍ ഇത് 94.03 ദശലക്ഷം കിലോഗ്രാമായിരുന്നു.

പശ്ചിമ ബംഗാളില്‍ തേയില ഉത്പാദനം 2024 സെപ്റ്റംബറിലെ 48.35 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് 2025 സെപ്റ്റംബറില്‍ 40.03 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വടക്കേ ഇന്ത്യയില്‍, 2024 ലെ സെപ്റ്റംബറില്‍ 146.96 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദിപ്പിച്ച തേയില 2025 സെപ്റ്റംബറില്‍ 138.65 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.

ദക്ഷിണേന്ത്യയില്‍, 2025 സെപ്റ്റംബറില്‍ ഉത്പാദനം 21.27 ദശലക്ഷം കിലോഗ്രാമായി നേരിയ തോതില്‍ കുറഞ്ഞു. 2024 ലെ സെപ്റ്റംബറില്‍ 22.97 ദശലക്ഷം കിലോഗ്രാമായിരുന്നു.

X
Top