ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

വിള ഇൻഷുറൻസ് പദ്ധതികള്‍ പരിഷ്കരിക്കാൻ തീരുമാനം

ന്യൂഡൽഹി: പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും.

ഇതിനുപുറമെ ക്ലെയിമുകൾ കണക്കുകൂട്ടലും തീർപ്പാക്കലും വേഗമാക്കാനും സുതാര്യമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ 824.77 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്.

ഈ പദ്ധതികൾക്കു കീഴിൽ ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിനും തുക വിനിയോഗിക്കും. തുടക്കത്തിൽ 9 സംസ്ഥാനങ്ങളിലാണ് ഇതു നടപ്പാക്കുന്നത്.

X
Top