രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മൂന്നാം പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി ഡാൽമിയ ഭാരത് ലിമിറ്റഡ്

കൊച്ചി: ഡാൽമിയ ഭാരത് ലിമിറ്റഡ് 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 93.9% വർധിച്ച് 128 കോടി രൂപയായി ഉയർന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.2 % വർധനയോടെ 3,506 കോടി രൂപയിലെത്തി. സിമന്റ് വിൽപ്പനയിൽ 9.5 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയ കമ്പനി, ഈ പാദത്തിൽ 7.3 ദശലക്ഷം ടൺ വിൽപ്പന നടത്തി. കമ്പനിയുടെ ഇബിഐടിഡിഎ 17.8% ശതമാനം വർധിച്ച് 602 കോടി രൂപയായി.

അസംഘടിത വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അസമിലെ ഉമ്രംഗ്‌സോയിലുള്ള 3.6 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ ക്ലിങ്കർ ലൈനിൽ ജനുവരി 20-ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ആകെ ക്ലിങ്കർ ഉത്പാദന ശേഷി 27.1 ദശലക്ഷം ടണ്ണായി ഉയർന്നു.

സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന കമ്പനിയുടെ പുനരുപയോഗ ഊർജ ഉപഭോഗം 48 ശതമാനമായി വർധിച്ചിട്ടുണ്ട്. നിലവിൽ 49.5 ദശലക്ഷം ടൺ വാർഷിക ഉത്പാദന ശേഷിയുള്ള ഡാൽമിയ ഭാരത് ഇന്ത്യയിലെ നാലാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളാണ്.

വരും മാസങ്ങളിലും ലാഭകരമായ വളർച്ച തുടരാനാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാൽമിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

X
Top