ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് സയിന്റ് ഡിഎല്‍എം

ന്യൂഡല്‍ഹി: സയിന്റ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ സയിന്റ് ഡിഎല്‍എം പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 148 കോടി രൂപയുടെ പ്രീ ഐപിഒ പ്ലേസ്‌മെന്റും പരിഗണനിയിലുണ്ട്. ഓഹരികളുടെ ഒരു ഭാഗം ജീവനക്കാര്‍ക്കും പാരന്റിംഗ് കമ്പനി ഓഹരിയുടമകള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

എന്നാല്‍ ഇവര്‍ക്ക് എത്ര ഓഹരികള്‍ ലഭ്യമാകും എന്ന് വ്യക്തമല്ല.ഒരു സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന (EMS) കമ്പനിയാണ് സയിന്റ് ഡിഎല്‍എം. എയ്റോസ്പേസ്, പ്രതിരോധം, വൈദ്യശാസ്ത്രം, ഊര്‍ജം, റെയില്‍വേ, മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.

ഈ മേഖലകള്‍ക്കായി ം എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) നിര്‍മ്മാണം, അസംബ്ലി, റിപ്പയര്‍ ശേഷികള്‍, റീ-എന്‍ജിനീയറിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹണിവെല്‍ ഇന്റര്‍നാഷണല്‍, തേല്‍സ് ഗ്ലോബല്‍ സര്‍വീസസ്, എബിബി, ഭാരത് ഇലക്ട്രോണിക്സ്, മോള്‍ബിയോ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ കമ്പനികള്‍ ക്ലൈന്റുകളായുണ്ട്. 2022 സെപ്റ്റംബറില്‍, കമ്പനി 15.7 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൈയന്റ് ലിമിറ്റഡിന് 566 രൂപ ഇഷ്യു വിലയില്‍ അനുവദിച്ചു.

മൊത്തം 8.86 കോടി രൂപയുടെ ഓഹരികളാണിത്. 2022 സെപ്തംബര്‍ 30-ന് അവസാനിച്ച ആറ് മാസങ്ങളില്‍, അറ്റാദായം 1 340.27 കോടി രൂപയായി . നേരത്തെ 3.42 കോടി രൂപയായിരുന്നു അറ്റാദായം. 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ വരുമാനം 720.53 കോടി രൂപയാണ്.
ലാഭം 39.8 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.7 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആക്സിസ് ക്യാപിറ്റലും ജെഎം ഫിനാന്‍ഷ്യലുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍, രജിസ്ട്രാറായി കെഫിന്‍ ടെക്നോളജീസിനെ നിയമിച്ചു.

X
Top