ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തെ മോശം പ്രകടനത്തിനുശേഷം ക്രിപ്‌റ്റോകറന്‍സികള്‍ ശനിയാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 3.23 ശതമാനം ഉയര്‍ന്ന് 1.17 ട്രില്ല്യണ്‍ ഡോളറായി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 21.45 ശതമാനം ഇടിവ് നേരിട്ട് 65.79 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 10.63 ശതമാനം അഥവാ 6.99 ബില്ല്യണ്‍ ഡോളറിലും സ്‌റ്റേബിള്‍കോയിന്‍ 91.88 ശതമാനം അഥവാ 60.45 ബില്ല്യണ്‍ ഡോളറിലുമാണുള്ളത്.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി മേധാവിത്തം 0.01 ശതമാനം വര്‍ധിച്ച് 40.03 ശതമാനമായി. നിലവില്‍ 24,428.82 ഡോളറിലാണ് ജനകീയ കോയിനായ ബിറ്റ്‌കോയിനു (ബിടിസി)ള്ളത്. 24 മണിക്കൂറില്‍ 2.29 ശതമാനവും ഒരാഴ്ചയില്‍ 4.98 ശതമാനവും വിലവര്‍ധിപ്പിക്കാന്‍ ബിടിസിയ്ക്കായി.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം(ഇടിഎച്ച്) 24 മണിക്കൂറില്‍ 4.76 ശതമാനം ഉയര്‍ന്ന് 1,970.03 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ 14.97 ശതമാനം ഉയര്‍ച്ച കൈവരിക്കാനും ഇടിഎച്ചിനായി. ബിഎന്‍ബി-328.94 ഡോളര്‍ (2.63 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി–0.5544 ഡോളര്‍ (1.36 ശതമാനം വര്‍ധനവ്), ബൈനാന്‍സ്- 0.9999 ഡോളര്‍ (0.01 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.5544 ഡോളര്‍ (5.21 ശതമാനം വര്‍ധനവ്), സൊലാന-46.39 ഡോളര്‍ (8.69 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.07282 (3.27 ശതമാനം വര്‍ധനവ്), പൊക്കോട്ട് -9.43 ഡോളര്‍ (2.64 ശതമാനം വര്‍ധനവ്), അവലാഞ്ച് – 29.31 ഡോളര്‍ (2.45 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top