ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബജറ്റിൽ ക്രിപ്റ്റോകൾക്ക് നയം പ്രഖ്യാപിച്ചേക്കും

ക്രിപ്റ്റോകറൻസികളോടുള്ള ഇന്ത്യക്കാരുടെ പ്രിയം കൂടുന്ന സമയത്ത് കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോകളെ കൃത്യമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്ന നയം കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൂലധന നേട്ട നികുതികൾ കുറച്ച് ഓഹരികളുടെ പോലെയുള്ള നികുതികൾ മാത്രം ചുമത്തുന്ന നിലയിലേക്ക് ക്രിപ്റ്റോ കറൻസികളെയും എത്തിക്കണമെന്നാണ് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നത്.

അതുപോലെ ഇന്ത്യയിലെ ബ്ലോക്ക്‌ചെയിൻ കമ്പനികളുടെ വളർച്ചയെ പ്രാപ്‌തമാക്കുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ക്രിപ്‌റ്റോ മേഖലയ്ക്ക് റെഗുലേറ്റർമാരുടെ അടിയന്തര പിന്തുണ ആവശ്യമാണെന്ന കാര്യവും ധനമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

നികുതി ബ്രാക്കറ്റിന് താഴെ വരുമാനമുള്ളവർക്കുപോലും ഇപ്പോൾ ക്രിപ്റ്റോകൾ വിറ്റാൽ നികുതി കൊടുക്കേണ്ടി വരുന്ന പ്രത്യേക അവസ്ഥാവിശേഷം രാജ്യത്തുണ്ട്. അത് മാറ്റണമെന്നും ക്രിപ്റ്റോ കറൻസി നിക്ഷേപകർ ധനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്.

ക്രിപ്റ്റോകറൻസികൾ അങ്ങേയറ്റം താഴ്ചയിലേക്ക് പോയശേഷം, ഇപ്പോൾ കരകയറുന്ന അവസ്ഥയാണ്. ബിറ്റ്കോയിന്റെ വില 23,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തി.

X
Top