അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: സജീവമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവ് വ്യവസായത്തിന്റെ വലുപ്പം കുറച്ചതായി റിപ്പോര്‍ട്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ചുരുങ്ങിയതോടെയാണ് ഇത്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര വായ്പാ ദാതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് എണ്ണത്തില്‍ കുറവ് വന്നു.

സ്വകാര്യ വായ്പാദാതാവായ എച്ച്ഡിഎഫ്സി ബാങ്കിനെയാണ് ഉത്തരവ് കൂടുതല്‍ ബാധിച്ചത്. മാസംതോറും 1.6 ദശലക്ഷം കാര്‍ഡുകളുടെ കുറവാണ് ബാങ്കിനുണ്ടായത്. മൊത്തത്തില്‍ 2.4 മില്യണ്‍ എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ രണ്ടാം പാദത്തില്‍ നിര്‍ജ്ജീവമായി.

കാര്‍ഡുകള്‍ നഷ്ടപ്പെട്ട കാര്യത്തില്‍ ആക്‌സിസ് ബാങ്കാണ് രണ്ടാമത്. 1.1 ദശലക്ഷം എണ്ണം. ഐസിഐസിഐ ബാങ്ക് 0.4 ദശലക്ഷവും പിന്‍വലിച്ചു.

നിലവില്‍ 16.3 ദശലക്ഷം എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുകളാണ് ഉപയോഗത്തിലുള്ളത്. ഇതോടെ ബാങ്കിന്റെ വിപണി വിഹിതം 200 ബിപിഎസ് പോയിന്റ് ഇടിഞ്ഞു.ഓഗസ്റ്റ്മാസത്തില്‍ 2.3 ദശലക്ഷം കാര്‍ഡുകള്‍ അപ്രത്യക്ഷമായപ്പോള്‍ സെപ്തംബറില്‍ 0.3 ദശലക്ഷം കാര്‍ഡുകളാണ് പിന്‍വലിക്കപ്പെട്ടത്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍, ഉടമയെ അറിയിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് ആര്‍ബിഐ ഉത്തരവ്. 30 ദിവസത്തിനകം ഉടമയില്‍ നിന്നും മറുപടി ലഭിച്ചിരിക്കണം. ജൂലൈയിലാണ് ഇത് സംബന്ധിച്ച നിയമം നിലവില്‍ വന്നത്.

X
Top