അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഐടി ഓഹരികളിലെ തകര്‍ച്ച: ആഭ്യന്തര നിക്ഷേപകരുടെ നഷ്‌ടം 1.18 ലക്ഷം കോടി

മുംബൈ: നിഫ്‌റ്റി ഐടി സൂചിക ഫെബ്രുവരിയില്‍ 21 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി നിക്ഷേപ മൂല്യത്തിലുണ്ടായത്‌ വന്‍ചോര്‍ച്ച. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008നു ശേഷം നിഫ്‌റ്റി ഐടി സൂചിക ഒരു മാസം ഇത്ര വലിയ ഇടിവ്‌ നേരിടുന്നത്‌ ഇതാദ്യമായാണ്‌.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളായ എല്‍ഐസിയുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ഐടി ഓഹരികളിലെ മൊത്തം നിക്ഷേപത്തില്‍ ഒരു മാസത്തിനുള്ളില്‍ 1.18 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌.

ജനുവരി അവസാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഐടി ഓഹരികളിലെ നിക്ഷേപം 3.55 ലക്ഷം കോടി രൂപയായിരുന്നു. ഇത്‌ ഫെബ്രുവരി 24ന്‌ 2.80 ലക്ഷം കോടി രൂപയിലേക്ക്‌ ഇടിഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ മാത്രം ഐടി ഓഹരികളിലുണ്ടായ നഷ്‌ടം ഏകദേശം 75,000 കോടി രൂപ.

എല്‍ഐസി 10 ഐടി ഓഹരികളിലായി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഡിസംബര്‍ 31ന്‌ 2.11 ലക്ഷം കോടി രൂപയായിരുന്നു. ഇത്‌ ഫെബ്രുവരി 24ന്‌ 1.67 ലക്ഷം കോടി രൂപയായി കുറഞ്ഞു. നഷ്‌ടം ഏകദേശം 43,000 കോടി രൂപ.

മ്യൂച്വല്‍ ഫണ്ടുകളും എല്‍ഐസിയും ഫെബ്രുവരിയില്‍ ഐടി നിക്ഷേപം കുറച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. മ്യൂച്വല്‍ ഫണ്ടുകള്‍ അടുത്ത മാസമായിരിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്‌.

എല്‍ഐസി ഏപ്രിലില്‍ മാത്രമേ നിക്ഷേപമൂല്യത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ. ഐടി മേഖലയുടെ ബിസിനസിനെ എഐ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന്‌ ഐടി ഓഹരികള്‍ ഫെബ്രുവരിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ്‌ നേരിട്ടത്‌.

X
Top