രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

കൊവിന്‍ ആപ്പിലെ ഡാറ്റ ചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനാണ് നല്‍കിയിരിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗുരുതരമാണെന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷത്തില്‍ നിന്നടക്കം വിവര ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

ടെലിഗ്രാമിലൂടെ കോവിഡ് വാക്‌സിനേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന പ്രശ്‌നമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലിഗ്രാം ബോട്ടിലൂടെയാണ് വാക്‌സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്‌സിനെടുത്ത കേന്ദ്രം എന്നീ വിവരങ്ങളൊക്കെ ചോര്‍ന്നിരിക്കുന്നത്.

രാജ്യത്തിന്റെ ഏത് കോണിലിരുന്നും വിവരങ്ങള്‍ ഇതുവഴി ചോര്‍ത്താന്‍ സാധിക്കും. ഒരു വ്യക്തി എടുത്ത വാക്‌സിന്‍ ഏതാണെന്ന് മറ്റൊരാള്‍ക്ക് മനസിലാക്കാനും ഫോണ്‍നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിക്കുവാനും ഇതുവഴി സാധിക്കും.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടേയും, പ്രതിപക്ഷ നേതാക്കളുടേയുമടക്കം വിവരങ്ങള്‍ ലഭ്യമായതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം കൊവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലിഗ്രാമില്‍ എത്തിയെന്നത് ഇപ്പോഴും അവ്യക്തമാണ്.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ആരോഗ്യമന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനുമാണ് കൊവിന്‍ ആപ്പിന്റെ മേല്‍ നോട്ടം ഉള്ളത്.

കൊവിന്‍ ആപ്പിനെതിരേ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊക്കെ പ്രതിപക്ഷ ആരോപണമാണെന്ന് പറഞ്ഞ് കേന്ദ്രം തള്ളിക്കളയുകയായിരുന്നു.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സ്വകാര്യതയുടെ ലംഘനമാണ് വിവര ചോര്‍ച്ചയെന്നും, എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തണമെന്ന് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

X
Top