അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

പത്ത് കിലോ എല്‍പിജി സിലിണ്ടറുകള്‍ വ്യാപകമാക്കാൻ കമ്പനികള്‍

ന്യൂഡല്‍ഹി: ഭാരം കുറഞ്ഞ പത്ത് കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്പന വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍.

ഇതിന് കേന്ദ്ര അനുമതി ലഭിച്ചാല്‍ ഗാർഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഈ സിലിണ്ടറുകള്‍ വാണിജ്യമേഖലയിലും ലഭ്യമാകും. നിലവില്‍ ഗാർഹിക സിലിണ്ടറുകളും 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകളുമാണ് വ്യാപകമായി വില്പന നടത്തുന്നത്.

എല്‍പിജി ആവശ്യമുള്ളതും എന്നാല്‍ 19 കിലോഗ്രാം ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകള്‍ക്ക് സ്ഥലമില്ലാത്തതുമായ സാഹചര്യങ്ങളില്‍ 10 കിലോ സിലിണ്ടറുകള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കുടിയേറ്റ തൊഴിലാളികള്‍, വാടകക്കാർ, വിദ്യാർത്ഥികള്‍, തെരുവ് കച്ചവടക്കാർ, ഹോട്ടലുകള്‍ എന്നിവർക്ക് ഈ നീക്കം ഏറെ പ്രയോജനകരമാകും. 19 കിലോ ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ ഒരുങ്ങുന്നത്.

10 കിലോ എല്‍പിജി സിലിണ്ടറുകള്‍ എളുപ്പത്തില്‍ ഉയർത്താനും കൊണ്ടുപോകുന്നതിനും എളുപ്പമായിരിക്കുമെന്നാണ് എണ്ണ കമ്പനികള്‍ അവകാശപ്പെടുന്നത്. നിലവില്‍ 19 കിലോ, 5 കിലോ, 2 കിലോ എല്‍പിജി സിലിണ്ടറുകളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്.

10 കിലോ സിലിണ്ടറുകള്‍ കൂടി വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അനുമതി ലഭിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top