കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

2027ഓടെ പ്രതിവർഷം 1,404 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൽക്കരി ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാൻ കൽക്കരി മന്ത്രാലയം സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചു, 2027 ഓടെ 1404 ദശലക്ഷം ടൺ (MT) ഉം 2030 ഓടെ 1577 ദശലക്ഷ ടണ്ണുമാണ് ലക്ഷ്യമിടുന്നത്.

കൽക്കരി മന്ത്രാലയത്തിന്റെ ഉൽപ്പാദന വർദ്ധന പദ്ധതിയിൽ കൂടുതൽ കൽക്കരി ഉൽപ്പാദിപ്പിക്കാനും താപവൈദ്യുത നിലയങ്ങളിൽ ആഭ്യന്തര കൽക്കരിയുടെ മതിയായ ലഭ്യത ഉറപ്പാക്കാനും പദ്ധതിയുണ്ട് .

ഉൽപ്പാദന പദ്ധതിയിൽ പുതിയ ഖനികൾ തുറക്കൽ, ഖനികളുടെ ശേഷി വർധിപ്പിക്കൽ, ക്യാപ്റ്റീവ്/വാണിജ്യ ഖനികളിൽ നിന്നുള്ള ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്നു. 2027-ലെയും 2030-ലേയും ഉൽപ്പാദന പദ്ധതികൾ രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ ആഭ്യന്തര ആവശ്യകതയേക്കാൾ വളരെ കൂടുതലായിരിക്കും .

നടപ്പുവർഷത്തെ കൽക്കരി സ്ഥിതിയെ സംബന്ധിച്ചിടത്തോളം, സ്റ്റോക്ക് വർദ്ധിച്ചു തുടങ്ങി, താപവൈദ്യുത നിലയങ്ങളിലെ കൽക്കരി സ്റ്റോക്ക് ഇപ്പോൾ ഏകദേശം 20 മെട്രിക് ടണ്ണും ഖനികളിൽ ഇത് 41.59 മെട്രിക് ടണ്ണുമാണ്. മൊത്തം സ്റ്റോക്ക് (ട്രാൻസിറ്റ്, ക്യാപ്റ്റീവ് മൈനുകൾ ഉൾപ്പെടെ) 73.56 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇത് 65.56 മെട്രിക് ടണ്ണായിരുന്നു.

കൽക്കരി, ഊർജം, റെയിൽവേ മന്ത്രാലയങ്ങൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര കൽക്കരി അധിഷ്‌ഠിത പ്ലാന്റുകളുടെ വൈദ്യുതി ഉൽപ്പാദന വളർച്ച 8.99 ശതമാനവും കൽക്കരി ഉൽപാദനത്തിലെ വളർച്ച 13.02 ശതമാനവുമാണ് . കഴിഞ്ഞ മൂന്ന് മാസങ്ങളിൽ, താപവൈദ്യുതിയുടെ ആവശ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വർധനവുണ്ടായി.

X
Top