അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

തുടർച്ചയായ മൂന്നാം വർഷവും ലാഭം നേടി സിഡ്‌കോ

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.

തുടർച്ചയായ മൂന്നാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും തുടർച്ചയായ ലാഭത്തിലെത്തിച്ചതെന്ന്‌ മന്ത്രി അറിയിച്ചു.

ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും സിഡ്‌കോയുടെ വിജയം ഊര്‍ജ്ജം പകരും. 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം ലാഭവും നേടിയ 2022-23 സാമ്പത്തിക വർഷത്തിലാണ് കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത്.

കഴിഞ്ഞ സാമ്പത്തികവർഷവും 200 കോടിക്ക് മുകളിൽ വിറ്റുവരവ് നേടാൻ കമ്പനിക്ക് സാധിച്ചു. ഈ വർഷം ലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് വർധിപ്പിച്ചും സിഡ്കോ മുന്നേറ്റം തുടർന്നുവെന്നും മന്ത്രി വ്യക്തമാക്കി.

X
Top