മോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒഴിവാക്കി, അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്ത് ജെഫറീസിലെ ക്രിസ് വുഡ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റൊഴിവാക്കിയിരിക്കയാണ് ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി ആഗോള തലവന്‍ ക്രിസ് വുഡ്. 5 ശതമാനമായിരുന്നു ജെഫറീസ് പോര്‍ട്ട്‌ഫോളിയോയില്‍ റിലയന്‍സിന്റെ വിഹിതം.

ഇതിനെ പുറമെ ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഒഴിവാക്കുകയും ഐസിഐസിഐ ബാങ്ക്, ആര്‍ഇസി, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവ ഒരു ശതമാനം കുറയ്ക്കുകയും ചെയ്തു. അതേസമയം അംബുജ സിമന്റ്, ലെ ട്രാവന്യൂസ് ടെക്‌നോളജി, ലെമണ്‍ ഹോട്ടല്‍സ് എന്നിവ പുതിയതായി ചേര്‍ത്തിട്ടുണ്ട്. 4 ശതമാനമാണ് ഇവയുടെ വെയ്‌റ്റേജ്.

അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയിലെ രണ്ടാമത്തെ അദാനി കമ്പനിയാണ്. 6 ശതമാനം വിഹിതമുള്ള അദാനി പോര്‍ട്ട്‌സാണ് മറ്റൊന്ന്. സിമന്റ് ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതിനെത്തുടര്‍ന്നാണ് അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തത്. ആഗോള ബ്രോക്കറേജ് സ്ഥാപനം എച്ച്എസ്ബിസി, അംബുജ സിമന്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി.

X
Top