ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വളര്‍ച്ചാ അനുമാനം ഉയരാന്‍ സാധ്യതയെന്ന് സിഇഎ നാഗേശ്വരന്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തെ ജിഡിപി ( ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) പ്രതീക്ഷിക്കുന്നതിനേക്കാളേറെ ഉയര്‍ന്നേക്കും, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ മാര്‍ച്ച് 2ന് പറഞ്ഞു. ഉയരുന്ന സൂചകങ്ങള്‍ അത്തരമൊരു മാറ്റത്തിലേയ്ക്കാണ് വഴികാട്ടുന്നത്.

‘ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളും അവ വീണ്ടെടുക്കുന്ന വേഗതയും കണക്കിലെടുക്കുമ്പോള്‍, അടുത്ത വര്‍ഷത്തെ ജിഡിപി അനുമാനം പതുക്കേണ്ടിവരും നിര്‍മ്മാണ പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചികയും വാഹന വില്‍പ്പനയും പോലുള്ള സൂചകങ്ങള്‍ ചൂണ്ടിക്കാട്ടി നാഗേശ്വരന്‍ പറഞ്ഞു.

ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞിരുന്നു. തൊട്ടുമുന്‍ പാദത്തില്‍ 6.3 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.

മുന്‍വര്‍ഷത്തെ ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ 13.2 ശതമാനം വളര്‍ച് നേടാന്‍ രാജ്യത്തിന് സാധിച്ചിരുന്നു. അതേസമയം സമ്പദ് വ്യവസ്ഥ വീണ്ടെടുത്തുനടത്തുമെന്നും സ്ഥിരമായ വളര്‍ച്ചാ നിരക്കില്‍ രാജ്യമെത്തുമെന്നും മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായിരുന്നു.

X
Top