പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങളുമായി വരുമാനം പങ്കിടണമെന്ന് കേന്ദ്രം

ന്യൂഡൽഹി: വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവെക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കുവെക്കുന്നില്ലെങ്കിൽ മറ്റുരാജ്യങ്ങളിൽ അതിനായി നിയമനിർമാണം നടത്തിയ കാര്യവും മന്ത്രി ഓർമ്മിപ്പിച്ചു.

ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡി.എൻ.പി.എ. കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ മാധ്യമസ്ഥാപനങ്ങൾമുതൽ ഉൾപ്രദേശങ്ങളിലെ സ്വതന്ത്രസ്രഷ്ടാക്കൾവരെ ഇക്കാര്യം ശ്രദ്ധിക്കണം.

മാധ്യമപ്രവർത്തകർ, പരമ്പരാഗത മാധ്യമങ്ങൾ, ഇൻഫ്‌ളുവൻസേഴ്സ്, പ്രൊഫസർമാർ, ഗവേഷകർ എന്നിവർക്കെല്ലാം ഇത് ബാധകമാകണം.

സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവയുപയോഗിച്ച് സിന്തറ്റിക് കണ്ടന്റ് സൃഷ്ടിക്കരുത്. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവരുടെ അനുമതി ആവശ്യമാണ് -കേന്ദ്രമന്ത്രി പറഞ്ഞു.

X
Top