ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി സമിതി രൂപികരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പരിഷ്‌ക്കരണ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകും.

ജീവനക്കാരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുളള തീരുമാനമാകും ഇക്കാര്യത്തിലുണ്ടാവുകയെന്ന് സാമ്പത്തിക നയം 2023 അവതരിപ്പിക്കവേ ധനമന്ത്രി അറിയിച്ചു. പഴയ പെന്‍ഷന്‍ സ്‌ക്കീം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കവേയാണ് നീക്കം. പഞ്ചാബ്,രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളാണ് ഒപിഎസ് (പഴയ പെന്‍ഷന്‍ സ്‌ക്കീം) പുന:സ്ഥാപിക്കാനൊരുങ്ങുന്നത്.

2022 നവംബര്‍ 18-ന് പഞ്ചാബ് സര്‍ക്കാര്‍, ഇത് സംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒപിഎസ് പ്രകാരം അവസാനം എടുത്ത ശമ്പളത്തിന്റെ 50% ജീവനക്കാര്‍ക്ക് പെന്‍ഷനായി ലഭിക്കും. മാത്രമല്ല,ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷനായി നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം സംഭാവന ചെയ്യുന്നു.

2003 ല്‍ എന്‍ഡിഎ സര്‍ക്കാറാണ് ഒപിഎസ് നടപ്പാക്കിയത്. എന്നാല്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു ഉള്‍പ്പടെയുള്ളവര്‍ പഴയ സ്‌ക്കീമിനെ എതിര്‍ക്കുകയാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷയില്ലാത്ത ഒരു രാജ്യത്ത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകാവകാശം ഹാനികരവുമാണ്, വിമര്‍ശകര്‍ പറയുന്നു.

X
Top