പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ഐസിഐസിഐ പ്രുഡന്‍ഷ്യലിന്‍റെ അറ്റാദായം 34.6 ശതമാനം വളര്‍ച്ചയോടെ 1,600 കോടി രൂപയായി

കൊച്ചി: 2026 സാമ്പത്തിക വര്‍ഷം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനം വര്‍ദ്ധിച്ച് 1,600 കോടി രൂപയിലെത്തി.

കമ്പനിയുടെ പുതിയ ബിസിനസ്സ് മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനം വളര്‍ച്ചയോടെ 2,629 കോടി രൂപയായി ഉയര്‍ന്നു. വിഎന്‍ബി മാര്‍ജിന്‍ 24.7 ശതമാനമാണ്. ഉപഭോക്താക്കളുടെ ആകെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക 16.9 ശതമാനം വളര്‍ച്ചയോടെ 46.11 ലക്ഷം കോടി രൂപയിലെത്തി.

ഇതില്‍ റീട്ടെയില്‍ പുതിയ ബിസിനസ്സ് സം അഷ്വേര്‍ഡ് 35.3 ശതമാനം വര്‍ദ്ധിച്ച് 4.5 ലക്ഷം കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3.14 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.

ആകെ പ്രീമിയം വരുമാനം 53,125 കോടി രൂപയായും പുതിയ ബിസിനസ്സ് പ്രീമിയം 24,810 കോടി രൂപയായും ഉയര്‍ന്നു.

X
Top