ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗംപശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യപശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

കാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

കൊച്ചി: ഇറാൻ യുദ്ധത്തില്‍ ഹോർമുസ് ഇടനാഴിയിലൂടെ ചരക്കുനീക്കം തടസപ്പെട്ടതോടെ മാർച്ചില്‍ ഇന്ത്യയുടെ കയറ്റുമതി അടിതെറ്റി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച്‌ മാർച്ചിലെ ഉത്പന്ന കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാള്‍ 7.4 ശതമാനം ഇടിഞ്ഞ് 3,892 കോടി ഡോളറായി.

അഞ്ച് മാസത്തിനിടെ കയറ്റുമതിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 58 ശതമാനം ഇടിഞ്ഞ് 250 കോടി ഡോളറായി. അവലോകന കാലയളവില്‍ മദ്ധ്യേഷ്യയിലേക്കുള്ള കയറ്റുമതിയില്‍ 350 കോടി ഡോളറിന്റെ ഇടിവുണ്ടായെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാള്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തീരുവയും പിഴച്ചുങ്കവും കോടതി റദ്ദാക്കിയതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഉണർവുണ്ടായി.

പശ്ചിമേഷ്യയിലെ യുദ്ധം ഏപ്രിലിലും കയറ്റുമതിക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി 0.92 ശതമാനം വർദ്ധനയോടെ 8,730 കോടി ഡോളറിലെത്തി. പശ്ചിമേഷ്യയിലെ തിരിച്ചടി മറികടക്കാൻ കയറ്റുമതിക്കാർ വിപണി വൈവദ്ധ്യവല്‍ക്കരിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

തിരിച്ചടി നേരിട്ട ഉത്പന്നങ്ങള്‍
ജെംസ് ആൻഡ് ജുവലറി, എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ തിരിച്ചടിയുണ്ടായി.

മികച്ച വാർഷിക പ്രകടനം
ആഗോള രംഗത്തെ വെല്ലുവിളികള്‍ മറികടന്നും കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ കയറ്റുമതി മേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏപ്രില്‍ മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ കയറ്റുമതി 0.93 ശതമാനം വർദ്ധനയോടെ 44,178 കോടി ഡോളറിറായി.

ഇക്കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. തീരുവ യുദ്ധം വ്യാപാരത്തിലുണ്ടാക്കിയ അനിശ്ചിതത്വമാണ് അമേരിക്കയുടെ ഒന്നാം സ്ഥാനം നഷ്‌ടമാക്കിയത്. ചൈനയുമായി 15,110 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം നടന്നത്.

ഇറക്കുമതിയിലും ഇടിവ്
ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതിയും മാർച്ചില്‍ കുത്തനെ കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തില്‍ ചരക്കുനീക്കം മുടങ്ങിയതിനാല്‍ ക്രൂഡോയില്‍, സ്വർണം എന്നിവയുടെ ഇറക്കുമതി ഇടിഞ്ഞു. ഇക്കാലയളവില്‍ ഇറക്കുമതി 6.51 ശതമാനം കുറഞ്ഞ് 5,959 കോടി ഡോളറിലെത്തി.

വ്യാപാര കമ്മി കുറഞ്ഞു
മാർച്ചില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ തലമായ 2,067 കോടി ഡോളറായി.

X
Top