രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

2,000 ജീവനക്കാരെ പിരിച്ചുവിടാൻ ബിബിസി

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2029ഓടെ പ്രവർത്തനച്ചെലവ് പത്ത് ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബിബിസി. ബിബിസിയിലെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാകുമിത്‌.

പണപ്പെരുപ്പം, ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനക്കുറവ്, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

2027 ഏപ്രിൽ മാസത്തോടെ നടപടികൾ ആരംഭിക്കും. ഗൂഗിളിന്റെ മുൻ എക്സിക്യൂട്ടീവ് മാറ്റ് ബ്രിട്ടിൻ അടുത്ത മാസം ഡയറക്ടർ ജനറലായി ചുമതലയേൽക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.

ഡോണാൾഡ് ട്രംപുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തെത്തുടർന്ന് ടിം ഡേവിയും ഡെബോറ ടർണസും രാജിവെച്ച ഒഴിവിലേക്കാണ് ബ്രിട്ടിൻ എത്തുന്നത്.

X
Top