100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ആർഐഎൻഎൽ സ്വകാര്യവത്കരണം: പിന്നോട്ടില്ലെന്ന് ഉരുക്ക് മന്ത്രാലയം

ന്യൂഡൽഹി: രാഷ്ട്രീയ ഇൻസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) സ്വകാര്യവത്കരണ നടപടി പുരോഗമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. ഓഹരിവിൽപന സർക്കാർ മരവിപ്പിച്ചതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

ഉരുക്ക് മന്ത്രാലയത്തിന് കീഴിൽ പ്രതിവർഷം 70 ലക്ഷം ടൺ ഉൽപാദന ശേഷിയിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ആർ.ഐ.എൻ.എൽ.

കമ്പനി പൂർണമായി സ്വകാര്യവത്കരിക്കാൻ 2021 ജനുവരി 27ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതി തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

തുടർനടപടികൾ വൈകിയ സാഹചര്യത്തിലാണ് സർക്കാർ തൽക്കാലം നീക്കത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നത്.

X
Top