എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കേന്ദ്രബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങലില്‍ 10 ശതമാനം വര്‍ദ്ധന

മുംബൈ: കേന്ദ്രബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങല്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 10 ശതമാനം വര്‍ദ്ധിച്ചു. അവലോകന പാദത്തില്‍ 220 ടണ്‍ സ്വര്‍ണ്ണമാണ് കേന്ദ്രബാങ്കുകള്‍ വാങ്ങിയത്. മുന്‍വര്‍ഷത്തിലിത് 199.5 ടണ്‍ മാത്രമായിരുന്നു.

രണ്ട് പാദങ്ങളിലായി കുറച്ചതിന് ശേഷമാണ് പുതിയ നീക്കം. വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടും പ്രവണത തുടരുന്നത് മഞ്ഞലോഹത്തിന്റെ മാറ്റ് കൂട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവലോകന പാദത്തില്‍ ഏകദേശം 660 കിലോഗ്രാമാണ് വാങ്ങിയത്. ഇതോടെ ആര്‍ബിഐയുടെ മൊത്തം സ്വര്‍ണ്ണ കരുതല്‍ ശേഖരം 880 ടണ്ണായി.

2025 ല്‍ ഇതുവരെ കേന്ദ്ര ബാങ്കുകള്‍ അവരുടെ കരുതല്‍ ശേഖരത്തില്‍ 634 ടണ്‍ സ്വര്‍ണ്ണം ചേര്‍ത്തു. നാഷണല്‍ ബാങ്ക് ഓഫ് കസാക്കിസ്ഥാനാണ് സെപ്തംബര്‍ പാദത്തില്‍ കൂടുതല്‍ വാങ്ങിയത്. 18 ടണ്‍.

എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ അല്ലെങ്കില്‍ ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങളിലെ നിക്ഷേപങ്ങളിലും കുത്തനെ വര്‍ധനവുണ്ടായി. ഭൗതികമായി സ്വര്‍ണ്ണം സ്വന്തമാക്കാതെ തന്നെ ആളുകളെ അതില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന സാമ്പത്തിക ഉല്‍പ്പന്നങ്ങളാണിവ. മൂന്നാം പാദത്തില്‍, അത്തരം ഉല്‍പ്പന്നങ്ങളിലെ നിക്ഷേപം 221 ടണ്ണായി ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 134 ശതമാനം വര്‍ദ്ധനവാണ്.

X
Top