ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

വിഴിഞ്ഞത്തിന് 795 കോടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 795 കോടിയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പ (സ്പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ് ഇൻ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം) പ്രകാരമാണ് അനുവദിച്ചത്. തുറമുഖപദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തിൽ കേന്ദ്രവുമായി തർക്കം തുടരുന്നതിനിടെയാണിത്.

കൊച്ചി മെട്രോ പദ്ധതിക്കുൾപ്പെടെ 1059 കോടിയാണ് 2024-25 വർഷത്തേക്ക്‌ കാപ്പക്സ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ചത്. 50 വർഷത്തേക്ക്‌ പലിശരഹിതമായാണ് വായ്പ അനുവദിച്ചത്.

ഈ സാമ്പത്തികവർഷംതന്നെ വിനിയോഗിക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരില്ലെന്ന പ്രത്യേകതയുമുണ്ട്.

X
Top