ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് സെല്ലോ വേള്‍ഡ്

മുംബൈ: ഗാര്‍ഹിക,സ്റ്റേഷനറി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡ്, പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയ്ക്ക് (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്) മുന്‍പാകെ സമര്‍പ്പിച്ചു. 1750 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഐപിഒ പൂര്‍ണ്ണമായും ഒഎഫ്എസാണ്.

പങ്കജ് ഗിസുലാല്‍ റാത്തോഡ് 670 കോടി രൂപയുടേയും ഗൗരവ് പ്രദീപ് റാത്തോഡ് 380 കോടി രൂപയുടേയും പ്രദീപ് ഗിസുലാല്‍ റാത്തോഡ് 300 കോടി രൂപയുടേയും സംഗീത പ്രദീപ് റാത്തോഡ് 200 കോടി രൂപയുടേയും ബബിത പങ്കജ് റാത്തോഡ്, രുചി ഗൗരവ് റാത്തോഡ് എന്നിവര്‍100 കോടി രൂപയുടേയും ഓഹരികള്‍  ഒഎഫ്എസ് വഴി വിറ്റഴിക്കും. 10 കോടി ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവയ്ക്കും.

മുംബൈ ആസ്ഥാനമായുള്ള സെല്ലോ വേള്‍ഡിന് ഉപഭോക്തൃ ഹൗസ്വെയര്‍, റൈറ്റിംഗ് ഇന്‍സ്ട്രുമെന്റുകള്‍, സ്റ്റേഷനറി, മോള്‍ഡ് ചെയ്ത ഫര്‍ണിച്ചറുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയുള്ളത്.’സെല്ലോ’ ബ്രാന്‍ഡിന് കീഴില്‍   ഗ്ലാസ്വെയര്‍, ഓപ്പല്‍ വെയര്‍ എന്നിവ 2017 ല്‍പുറത്തുവന്നു. ദാമന്, ഹരിദ്വാര് (ഉത്തരാഖണ്ഡ്),ബഡ്ഡി (ഹിമാചല്‍ പ്രദേശ്), ചെന്നൈ (തമിഴ്‌നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നീ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായി 13 നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

രാജസ്ഥാനില് ഗ്ലാസ് വെയര് നിര് മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ഒരുക്കത്തിലുമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1796.69 കോടി രൂപ ഏകീകൃത വരുമാനം നേടാനായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32.2 ശതമാനം അധികം.

അറ്റാദായം 30 ശതമാനമുയര്‍ത്തി 285 കോടി രൂപയാക്കാനുംസാധിച്ചു.കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവ ഐപിഒയുടെ ലീഡ് മാനേജര്‍മാരാകുന്നു. ഓഹരി എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

X
Top