സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഏലം വില 3000 കടന്നതോടെ കർഷകർ പ്രതീക്ഷയിൽ

ക​ട്ട​പ്പ​ന: സു​ഗ​ന്ധ​റാ​ണി​യു​ടെ വി​ല കി​ലോ​ക്ക്​ 3000 ക​ട​ന്ന​തോ​ടെ ഏ​ലം ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ. കൂ​ടി​യ വി​ല 3183 രൂ​പ​യും ശ​രാ​ശ​രി വി​ല 2795.65 രൂ​പ​യു​മാ​യി. സം​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ റ​വ​ന്യൂ വ​രു​മാ​നം ന​ൽ​കു​ന്ന ഏ​ല​ക്ക​യു​ടെ കൂ​ടി​യ വി​ല മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ കി​ലോ​ക്ക്​ 3000ത്തി​നു​മേ​ൽ ഉ​യ​രു​ന്ന​ത്.

എ​ന്നാ​ൽ, വി​ല ഉ​യ​ർ​ച്ച​യു​ടെ ഗു​ണം വ്യാ​പാ​രി​ക​ൾ​ക്കാ​കും പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ക​ർ​ഷ​ക​രു​ടെ പ​ക്ക​ലു​ള്ള സ്റ്റോ​ക്ക് മി​ക്ക​വാ​റും നേ​ര​ത്തേ വി​റ്റ​ഴി​ച്ച​താ​ണ്​ കാ​ര​ണം. ഏ​ല​ത്തി​ന്റെ ഉ​ൽ​പാ​ദ​ന സീ​സ​ൺ ക​ഴി​യാ​റാ​യ​തും പ്ര​ശ്ന​മാ​ണ്.

പു​റ്റ​ടി സ്‌​പൈ​സ​സ്​ പാ​ർ​ക്കി​ൽ ​​ചൊ​വ്വാ​ഴ്ച ന​ട​ന്ന ഐ.​എം.​സി.​പി.​സി ക​മ്പ​നി​യു​ടെ ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ൽ ആ​കെ 53754.6 കി​ലോ ഏ​ല​ക്ക ലേ​ല​ത്തി​നു പ​തി​ച്ച​തി​ൽ 53,196 കി​ലോ വി​റ്റു​പോ​യ​പ്പോ​ൾ കൂ​ടി​യ വി​ല കി​ലോ​ക്ക്​ 3183 രൂ​പ​യും ശ​രാ​ശ​രി വി​ല 2795.65 രൂ​പ​യും ല​ഭി​ച്ചു.

ഒ​രു​മാ​സ​മാ​യി ഏ​ലം വി​ല​യി​ൽ ഉ​യ​ർ​ച്ച​യു​ടെ സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ട്. ക​ച്ച​വ​ട​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ​ക്ക​ൽ കാ​ര്യ​മാ​യ സ്റ്റോ​ക്ക്​ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കൊ​ക്കോ സ്‌​പൈ​സ​സ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്​ ക​മ്പ​നി​യു​ടെ ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ൽ വി​ൽ​പ​ന​ക്കാ​യി ക​ർ​ഷ​ക​ർ പ​തി​ച്ച 16,020 കി​ലോ​യി​ൽ​ 15601.2 കി​ലോ വി​റ്റു​പോ​യ​പ്പോ​ൾ കൂ​ടി​യ വി​ല 3319 രൂ​പ​യും ശ​രാ​ശ​രി വി​ല 2935.4 രൂ​പ​യും ല​ഭി​ച്ചി​രു​ന്നു.

അ​തോ​ടെ ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, ശാ​ന്ത​ൻ​പാ​റ, അ​ടി​മാ​ലി കു​മ​ളി ലോ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലും ഏ​ല​ത്തി​ന്‍റെ കൈ​വി​ല ഉ​യ​ർ​ന്നു. ശ​രാ​ശ​രി വി​ല കി​ലോ​ക്ക്​ 2700 മു​ത​ൽ 3000 രൂ​പ വ​രെ​യാ​യി. ന​ല്ല വ​ലു​പ്പ​വും പ​ച്ച​നി​റ​വു​മു​ള്ള ഏ​ല​ക്ക കി​ലോ​ക്ക്​ 3300 രൂ​പ​ക്ക് വ​രെ വാ​ങ്ങാ​ൻ ക​ച്ച​വ​ട​ക്കാ​ർ ത​യാ​റാ​ണ്.

2017ൽ 5000 ​മെ​ട്രി​ക് ട​ണ്ണി​ന് മു​ക​ളി​ലാ​യി​രു​ന്നു ഏ​ല​ത്തി​ന്‍റെ ക​യ​റ്റു​മ​തി. 2020ൽ ​ഇ​ത്‌ 2000 മെ​ട്രി​ക് ട​ണ്ണി​ൽ താ​ഴെ​യാ​യി. 2021ലും ​ക​യ​റ്റു​മ​തി 1500 മെ​ട്രി​ക് ട​ണ്ണി​ൽ താ​ഴെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ​വ​ർ​ഷം ക​യ​റ്റു​മ​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച​യാ​യി ഹൈ​റേ​ഞ്ചി​ൽ ഇ​ട​വി​ട്ട് ന​ല്ല മ​ഴ ല​ഭി​ക്കു​ന്ന​തു​ഏ​ലം കൃ​ഷി​ക്ക് അ​നു​കൂ​ല​മാ​ണ്. ഇ​പ്പോ​ഴു​ള്ള വി​ല​വ​ർ​ധ​ന തു​ട​രു​ക​യും അ​ടു​ത്ത ഉ​ൽ​പാ​ദ​ന സീ​സ​ണി​ൽ കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഏ​ലം ക​ർ​ഷ​ക​ർ.

X
Top