സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

രാജ്യത്തെ കാർ വില്പനയിൽ ഇടിവുണ്ടായേക്കും

കൊച്ചി: ഉയർന്ന പലിശ നിരക്കും സാമ്പത്തിക മേഖലയിലെ മാന്ദ്യവും രാജ്യത്തെ കാർ വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ മാസം മഹീന്ദ്ര മോട്ടോഴ്സ് ഒഴികെയുള്ള കാർ കമ്പനികളുടെ വില്പനയിൽ കനത്ത തിരിച്ചടിയുണ്ടായി.

ചെറുകിട, ഇടത്തരം വാഹനങ്ങളുടെ വില്പന മന്ദഗതിയാണെങ്കിലും ആഡംബര കാർ വിപണിയിൽ ഉണർവ് ദൃശ്യമാണ്. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്ക്കർ, ഹ്യുണ്ടായ്, എം.ജി മോട്ടോർ തുടങ്ങിയവയുടെയെല്ലാം വാഹന വില്പനയിൽ ഏപ്രിലിൽ തളർച്ചയുണ്ടായി. അതേസമയം വൈദ്യുത വാഹനങ്ങളുടെ വില്പന കുതിച്ചുയരുകയാണ്.

മാരുതി സുസുക്കി കാറുകളുടെ ആഭ്യന്തര വിപണിയിലെ വില്പന മുൻമാസത്തേക്കാൾ 9.7 ശതമാനം കുറഞ്ഞ് 1,37 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിനേക്കാൾ അഞ്ഞൂറ് വാഹനങ്ങൾ മാത്രമാണ് അധികമായി വില്പന നടത്തിയത്.

ഹ്യുണ്ടായ് കാറുകളുടെ വില്പന മാർച്ചിലെ വില്പനയേക്കാൾ 5.3 ശതമാനം കുറഞ്ഞ് 50,101 യൂണിറ്റുകളായി. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ ഹ്യുണ്ടായ് 49,700 കാറുകളുടെ വില്പന നടത്തിയിരുന്നു.

ടാറ്റ മോട്ടോഴ്സിന്റെ വില്പന മാർച്ച് മാസത്തിലെ 50,105 യൂണിറ്റുകളിൽ നിന്നും 4.4 ശതമാനം കുറഞ്ഞ് ഏപ്രിലിൽ 47,885 വാഹനങ്ങളായി. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വില്പന മാർച്ചിനേക്കാൾ 0.9 ശതമാനം ഉയർന്ന് 40,603 യൂണിറ്റുകളായി.

കിയയുടെ വില്പന മുൻമാസത്തേക്കാൾ 6.7 ശതമാനം കുറഞ്ഞ് 19,968 വാഹനങ്ങളായി. ടൊയോട്ട കാറുകളുടെ വില്പനയിൽ മുൻമാസത്തേക്കാൾ 25 ശതമാനം ഇടിവാണുണ്ടായത്.

മാരുതിയുടെ ചെറുകാറുകളുടെ വില്പനയിൽ കഴിഞ്ഞ മാസം കനത്ത ഇടിവാണുണ്ടായത്. ആൾട്ടോ, എസ്‌പ്രസോ തുടങ്ങിയ മോഡലുകളുടെ വില്പന കുത്തനെ കുറഞ്ഞു.

ബെലനോ, സെലേറിയോ, ഇഗ്നിസ്, വാഗണർ, ഡിസയർ, സ്വിഫ്റ്റ് എന്നിവയുടെ വില്പനയിലും കാര്യമായ നേട്ടമുണ്ടായില്ല. അതേസമയം ആഡംബര വാഹനങ്ങളായ ബ്രെസാ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, എക്സ് എൽ. 6 എന്നിവ നിരാശപ്പെടുത്തിയില്ല.

വൈദ്യുതി വാഹനങ്ങളുടെ വില്പനയിലുണ്ടായ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്സിന് ഒരു പരിധി വരെ നേട്ടമായത്.

X
Top