പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുമായി കാനറ റൊബേക്കോ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്‍റ് കമ്പനികളില്‍ ഒന്നായ കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ട്, പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീം അവതരിപ്പിച്ചു.

കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടാണ് പുതിയതായി പുറത്തിറക്കുന്നത്. ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡ് ഫണ്ടാണിത്.

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ ആസ്തിമൂല്യ വര്‍ധനയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടിന്‍റെ ആദ്യ നിക്ഷേപ സമാഹരണം (എന്‍എഫ്ഒ) ഈമാസം 11ന് ആരംഭിച്ചു. 25ന് അവസാനിക്കും.

X
Top