ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കാനറാ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ബോർഡ് അനുമതി

മുംബൈ: ഓഹരികൾ വിഭജിക്കാൻ ബോർഡ് അനുമതി നൽകിയതായി പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്ക് അറിയിച്ചു. ഓഹരികൾ 1:5 അനുപാതത്തിലാണ് വിഭജിക്കുക.

“ബാങ്കിൻ്റെ ഓഹരിയുടെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനും റീട്ടെയിൽ നിക്ഷേപകർക്ക് വാങ്ങാനുള്ള എളുപ്പത്തിനും, റീട്ടെയിൽ നിക്ഷേപകരുടെ അടിത്തറ വിശാലമാക്കുന്നതിനുമാണ് ഈ നീക്കമെന്ന് ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജനത്തിന് ശേഷം രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറും. രണ്ടു മുതൽ മൂന്നു മാസത്തിനുള്ളിൽ ഓഹരികൾ വിഭജിക്കുമെന്നു കാനറ ബാങ്ക് അറിയിച്ചു.

“ആർബിഐയുടെ അംഗീകാരം ലഭികുന്നത്തുള്ള സമയം, ബോർഡ് മീറ്റിംഗിൻ്റെ തീയതി (ഫെബ്രുവരി 7, 2024) സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് അറിയിക്കുന്നത് മുതൽ 2-3 മാസം വരെയാണ്. ഈ കാലയളവിൽ വിഭജനം പൂർത്തിയാവുമെന്ന്,” കാനറ ബാങ്ക് വ്യക്തമാക്കി.

2023 ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റവരുമാനം 27 ശതമാനം വർധിച്ച് 3,659 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 9.50 ശതമാനം ഉയർന്ന് 9,417 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 9 ബിപിഎസ് മെച്ചപ്പെട്ട് 3.02 ശതമാനമായി.

എൻഎസ്ഇ യിൽ കാനറ ബാങ്കിൻ്റെ ഓഹരികൾ 1.47 ശതമാനം ഇടിഞ്ഞ് 571.9 രൂപയിൽ ക്ലോസ് ചെയ്തു.

X
Top