സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഏജി

തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ സി എ ജി റിപ്പോർട്ട്. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നു. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.

കിഫ്‌ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്.

ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു.

സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തു കടം കുമിഞ്ഞു കൂടുകയാണ്. റവന്യു വരുമാനം 19.49% കൂടി പക്ഷെ റവന്യു ചെലവും കൂടി റവന്യു വരുമാനത്തിന്‍റെ 19.98%ഉം പലിശ അടക്കാൻ വിനിയോഗിക്കുന്നു.

ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നു. അനർഹർക്ക് ഭൂമിപതിച്ചു നൽകി; വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചു.

പാട്ടക്കരാറും, പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ നടപടി എടുത്തില്ല. പാട്ട തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല.

തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടതുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആൻ്റ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു.

X
Top